കൊച്ചി: ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയെക്കുറിച്ചു പഠിക്കാൻ ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ അവസരമൊരുക്കുന്നു.
അഹമ്മദാബാദിനും ഗാന്ധിനഗറിനും ഇടയിലായി 886 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഗിഫ്റ്റ് സിറ്റി ഇന്ത്യയിലെ ആദ്യത്തെ പ്രവർത്തനക്ഷമമായ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്ററും സ്മാർട്ട് സിറ്റിയുമാണ്.
29നാണു സന്ദർശനം. ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യം, അന്താരാഷ്ട്ര നിലവാരമുള്ള നിയന്ത്രണ സംവിധാനങ്ങൾ, ആകർഷകമായ നികുതി ആനുകൂല്യങ്ങൾ എന്നിവയാണ് ഗിഫ്റ്റ് സിറ്റിയുടെ പ്രധാന ആകർഷണങ്ങൾ.
പ്രതിനിധി സംഘത്തിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സംരംഭകർക്കും ഈ മേഖലയിലുള്ള വിദഗ്ധർക്കും സന്ദർശന സംഘത്തിന്റെ ഭാഗമാകാം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ഓഫീസുമായി 0484 4058041, 0484 4058042 അല്ലെങ്കിൽ 9746903555 എന്നീ നമ്പറുകളിലോ kesc@fi cci.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.